Sbs Malayalam -

  • Author: Vários
  • Narrator: Vários
  • Publisher: Podcast
  • Duration: 74:00:25
  • More information

Informações:

Synopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodes

  • ഓസ്ട്രേലിയൻ പ്രധാനമന്ത്രി നാളെ ചൈനയിലേക്ക്; വ്യാപാരബന്ധം കൂടുതൽ ശക്തമാക്കുമെന്ന് അൽബനീസി

    11/07/2025 Duration: 04min

    2025 ജൂലൈ പതിനൊന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • First Nations representation in media: What’s changing, why it matters - ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ ആദിമവർഗ്ഗക്കാർക്ക് എത്രത്തോളം പ്രാതിനിധ്യം ലഭിക്കുന്നുണ്ട്?

    11/07/2025 Duration: 08min

    The representation of Indigenous Australians in media has historically been shaped by stereotypes and exclusion, but this is gradually changing. Indigenous platforms like National Indigenous Television (NITV) and social media are breaking barriers, empowering First Nations voices, and fostering a more inclusive understanding of Australia’s diverse cultural identity. Learning about these changes offers valuable insight into the country’s true history, its ongoing journey toward equity, and the rich cultures that form the foundation of modern Australia. Understanding Indigenous perspectives is also an important step toward respectful connection and shared belonging. - ഓസ്ട്രേലിയൻ പൊതുസമൂഹത്തിൽ നിന്നെന്ന പോലെ, മാധ്യമങ്ങളിൽ നിന്നും ഒരു ഘട്ടത്തിൽ അകറ്റി നിർത്തപ്പെട്ടവരാണ് ഇവിടത്തെ ആദിമവർഗ ജനത. അപരിഷ്കൃതരെന്നും, അധകൃതരെന്നുമെല്ലാമായിരുന്നു മാധ്യമങ്ങൾ അവരെ ചിത്രീകരിച്ചത്. അത് എത്രത്തോളം മാറിയിട്ടുണ്ട്? അക്കാര്യം പരിശോധിക്കുകയാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡ്...

  • ആദിമ വർഗ സ്ഥാപനമെന്ന് വ്യാജ അവകാശവാദം; ഇൻഷുറൻസ് കമ്പനിക്ക് 3.5 മില്യൺ ഡോളർ പിഴ

    10/07/2025 Duration: 04min

    2025 ജൂലൈ പത്തിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്ട്രേലിയയിൽ നഴ്സുമാരുടെ സ്കിൽ അസസ്മെൻറിൽ ഇളവ്; വിസ നടപടികൾ എളുപ്പമാകും

    10/07/2025 Duration: 10min

    ഓസ്ട്രേലിയയിൽ നഴ്സുമാരുടെ സ്കിൽ അസ്സ്മെൻറ് മാനദണ്ഡങ്ങളിൽ ANMAC ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് മെൽബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടിംഗിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നത് നമുക്ക് കേൾക്കാം

  • മരുന്നുകൾക്ക് 200% തീരുവ ഏർപ്പെടുത്തുമെന്ന് അമേരിക്ക; ആശങ്കാജനകമെന്ന് ഓസ്ട്രേലിയ

    09/07/2025 Duration: 04min

    2025 ജൂലൈ ഒമ്പതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ആദിമവർഗ സംസ്കാരത്തിൻ്റെ ആഘോഷമാകുന്ന NAIDOC വാരം: അര നൂറ്റാണ്ടിൻ്റെ ചരിത്രമറിയാം...

    09/07/2025 Duration: 08min

    ഓസ്ട്രേലിയൻ ആദിമവർഗ സംസ്കാരത്തിന്റെയും ജീവിത്തിന്റെയും ആഘോഷമാണ് ഇന്ന് നൈഡോക് വാരം. അവകാശങ്ങൾ തേടിയുള്ള പ്രതിഷേധ മാർച്ച്, അര നൂറ്റാണ്ട് മുമ്പ് എങ്ങനെ നൈഡോക് വാരാഘോഷമായി മാറി എന്നു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....

  • വിമാനത്തിൽ ലിഥിയം ബാറ്ററി കൊണ്ടുപോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിയിപ്പ്; തീപിടുത്ത സാധ്യത ഉണ്ടെന്ന് അധികൃതർ

    08/07/2025 Duration: 03min

    2025 ജൂലൈ ഏട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • പ്രവചനങ്ങളെല്ലാം തെറ്റി; ഓസ്ട്രേലിയയിൽ പലിശനിരക്ക് കുറച്ചില്ല

    08/07/2025 Duration: 04min

    നാണയപ്പെരുപ്പം പ്രതീക്ഷിച്ചിരുന്നതിനെക്കാൾ കുറഞ്ഞെങ്കിലും, ഓസ്ട്രേലിയയിലെ ബാങ്കിംഗ് പലിശനിരക്ക് ഇപ്പോൾ കുറയ്ക്കേണ്ടതില്ലെന്ന് റിസർവ് ബാങ്ക് തീരുമാനിച്ചു. 3.85 ശതമാനമായി പലിശ നിലനിർത്താനാണ് തീരുമാനം. ഇതിന്റെ വിശദാംശങ്ങളാണ് എസ് ബി എസ് മലയാളം നോക്കുന്നത്

  • ചൈൽഡ് കെയറിലെ പീഡന വാർത്തകൾ എത്രത്തോളം ആശങ്കപ്പെടുത്തുന്നുണ്ട്? 'പേടിപ്പിക്കുന്ന വാർത്ത'യെന്ന് രക്ഷിതാക്കൾ...

    08/07/2025 Duration: 13min

    മെൽബണിലെ ചൈൽഡ് കെയർ കേന്ദ്രത്തിലെ ജീവനക്കാരൻ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന വാർത്ത അച്ഛനമ്മമാർക്ക് കനത്ത ആശങ്കയാണ് നൽകിയിരിക്കുന്നത്. ഈ ആശങ്കകൾ പങ്കുവയ്ക്കുകയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്ഷിതാക്കൾ. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

  • വിഷക്കൂൺ നൽകി ബന്ധുക്കളെ കൊലപ്പെടുത്തി: വിക്ടോറിയൻ സ്ത്രീ കുറ്റക്കാരിയെന്ന് ജൂറിയുടെ കണ്ടെത്തൽ

    07/07/2025 Duration: 04min

    2025 ജൂലൈ ഏഴിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്ട്രേലിയൻ വിസ ഫീസുകൾ കൂടി; ഉൾനാടൻ മേഖലകളിൽ അവസരങ്ങൾ കൂടും: വിസ മാറ്റങ്ങൾ അറിയാം

    07/07/2025 Duration: 16min

    ഓസ്ട്രേലിയയിൽ ജൂലൈ 1 മുതൽ നിലവിൽ വരുന്ന കുടിയേറ്റ നിയമ മാറ്റങ്ങളും, ഈ വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രധാനപ്പെട്ട ഭേദഗതികളും അറിയാം. മെൽബണിൽ ഓസ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

  • ദീർഘകാല അവധിയെടുക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും രജിസ്ട്രേഷൻ ഫീസിൽ ഇളവ്; പേരന്റൽ ലീവിനും കെയറേഴ്സ് ലീവിനും ലഭിക്കും

    07/07/2025 Duration: 03min

    ഓസ്ട്രേലിയൻ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് പേരന്റൽ ലീവോ, സമാനമായ ദീർഘകാല അവധികളോ എടുക്കുമ്പോൾ രജിസ്ട്രേഷന് ഫീസിൽ ഇളവ് നൽകാൻ തീരുമാനം. രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസിന്റെ 30 ശതമാനമാണ് ഇളവ് നൽകുക. ഇതിൻറെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

  • പട്ടിയുണ്ടോ, ശ്രദ്ധിക്കുക: വളർത്തുനായകൾക്കൊപ്പം ദിവസം മൂന്ന് മണിക്കൂറെങ്കിലും ചെലവഴിക്കണമെന്ന നിയമവുമായി ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി

    07/07/2025 Duration: 03min

    വളർത്ത് നായ്ക്കൾക്കൊപ്പം ദിവസവും മൂന്ന് മണിക്കൂറെങ്കിലും ചെലവഴിക്കമെന്ന പുതിയ നിയമം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി. കരട് നിർദ്ദേശങ്ങളിൽ ജനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞതിന് ശേഷമാകും ഭേദഗതി നടപ്പിലാക്കുക.

  • ഒരു മാസത്തിൽ 40,000 ഡോളർ: ഓസ്ട്രേലിയൻ വീട് വില വീണ്ടും കൂടുന്നു; പലിശ കുറയുമോയെന്ന് ചൊവ്വാഴ്ചയറിയാം; ഓസ്‌ട്രേലിയ പോയവാരം...

    04/07/2025 Duration: 07min

    ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

  • “എങ്ങനെ വിശ്വസിച്ച് മക്കളെ ഏൽപ്പിക്കും?” ചൈൽഡ് കെയർ കേന്ദ്രത്തിലെ ലൈംഗിക ചൂഷണത്തെക്കുറിച്ചുള്ള ആശങ്കയിൽ മാതാപിതാക്കൾ

    04/07/2025 Duration: 13min

    മെൽബണിലെ ചൈൽഡ് കെയർ കേന്ദ്രത്തിലെ ജീവനക്കാരൻ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന വാർത്ത അച്ഛനമ്മമാർക്ക് കനത്ത ആശങ്കയാണ് നൽകിയിരിക്കുന്നത്. ഈ ആശങ്കകൾ പങ്കുവയ്ക്കുകയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്ഷിതാക്കൾ. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

  • ട്രംപിനെ മാതൃകയാക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി; ഓസ്ട്രേലിയ ഹരിതോർജ്ജ ശക്തിയാകുമെന്നും അൽബനീസി

    04/07/2025 Duration: 04min

    2025 ജൂലൈ നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • വവ്വാലിൻറെ കടിയേറ്റ് മാരക വൈറസ് ബാധിച്ചിരുന്നയാൾ മരിച്ചു; ബാധിച്ചത് പേവിഷ ബാധയ്ക്ക് സമാനമായ ലിസ്സവൈറസ്

    03/07/2025 Duration: 04min

    2025 ജൂലൈ മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • വവ്വാലിൻറെ കടിയേറ്റ് മാരക വൈറസ് ബാധിച്ചിരുന്നയാൾ മരിച്ചു; ബാധിച്ചത് പേവിഷ ബാധയ്ക്ക് സമാനമായ ലിസ്സവൈറസ്

    03/07/2025 Duration: 04min

    2025 ജൂലൈ മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ജീവനക്കാരൻ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം: ചൈൽഡ് കെയറുകൾക്ക് കർശന മാനദണ്ഡങ്ങൾ കൊണ്ടുവരാൻ തീരുമാനം

    03/07/2025 Duration: 09min

    മെൽബണിൽ നിരവധി കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ചൈൽഡ് കെയർ ജീവനക്കാരനുമേൽ 70ലേറെ കുറ്റകൃത്യങ്ങൾ ചുമത്തി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചൈൽഡ് കെയർ കേന്ദ്രങ്ങൾക്ക് കർശന മാനദണ്ഡങ്ങൾ കൊണ്ടുവരാനാണ് ഫെഡറൽ സർക്കാരിന്റെയും വിക്ടോറിയൻ സർക്കാരിന്റെയും തീരുമാനം. അതിന്റെ വിശദാംശങ്ങൾ അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്....

  • ക്വാണ്ടാസിനു നേരേ സൈബറാക്രമണം: 60 ലക്ഷം പേരുടെ വിവരങ്ങൾ മോഷണം പോയി

    02/07/2025 Duration: 04min

    .2025 ജൂലൈ രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

page 1 from 30