Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
കളി കഴിഞ്ഞ് കുട്ടികൾ കൈ കഴുകാറുണ്ടോ? പാർക്കുകളിലെ റബ്ബർ മാറ്റുകൾ ക്യാൻസറിന് കാരണമായേക്കുമെന്ന് പഠനം
04/02/2026 Duration: 04minപാർക്കുകളിലെ മാറ്റുകളിലുള്ള റബ്ബർ തരികളിൽ പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബൺസ് എന്നറിയപ്പെടുന്ന മാരകമായ രാസവസ്തുക്കൾ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. റബ്ബർ തരികളുടെ വലിപ്പം കുറയുന്നതിനനുസരിച്ച് അവയിലെ വിഷാംശത്തിന്റെ അളവ് വർദ്ധിക്കുമെന്ന് ഗവേഷകർ പറയുന്നു. എങ്ങനെയാണ് ഇത് കാൻസറിന് കാരണമാകുന്നതെന്ന് അറിയാം മുകളിലെ പ്ലേയറിൽ നിന്നും...
-
RBA പലിശ വർദ്ധിപ്പിച്ചു; ലോണുള്ളവർക്ക് തിരിച്ചടി
03/02/2026 Duration: 03min2026 ഫെബ്രുവരി മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
സ്റ്റുഡൻറ് വിസയിലുള്ളവർക്ക് എക്സ്ട്രാ ഷിഫ്റ്റുകൾ എടുക്കാമോ? ഓസ്ട്രേലിയയിൽ വിസ റദ്ദ് ചെയ്യാനിടയാക്കുന്ന സാഹചര്യങ്ങൾ
03/02/2026 Duration: 12minഓസ്ട്രേലിയയിൽ സ്റ്റുഡൻറ് വിസയിലെത്തിയ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കപ്പെടുന്നത് വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. അക്കാദമിക് കാര്യങ്ങളിലെ അനാസ്ഥയും, രേഖകളിലെ കൃതിമത്വം പിടിക്കപ്പെടുന്നതുമെല്ലാം സ്റ്റുഡൻറ് വിസ റദ്ദാക്കപ്പെടാൻ കാരണമാകുന്നുണ്ട്. ഓസ്ട്രേലിയയിൽ സ്റ്റുഡൻറ് വിസ റദ്ദാക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങളെ പറ്റി ടാസ്മേനിയിലെ റൂവിസ്റ്റ മൈഗ്രേഷൻ ആൻഡ് വിസ സർവ്വീസിൽ മൈഗ്രേഷൻ ഏജൻറായ മീര ഗണേഷ് കുമാർ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..
-
ജനപ്രീതിയിൽ പ്രധാനമന്ത്രിയെ മറികടന്ന് പൗളിൻ ഹാൻസൺ; വൺ നേഷൻ പാർട്ടി കുതിക്കുന്നുവെന്ന് അഭിപ്രായ സർവ്വേ
02/02/2026 Duration: 04min2026 ഫെബ്രുവരി രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്ത്യൻ വേരുകൾ തേടുന്ന'റൂട്ട്സ് ഓഫ് റിഥം'; ഓസ്ട്രേലിയൻ മണ്ണിൽ നിന്നൊരു സംഗീത ആൽബം
02/02/2026 Duration: 07minഓസ്ട്രേലിയയിലുള്ള ഒരു കൂട്ടം ഇന്ത്യൻ വംശജർ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒരു സംഗീത ആൽബം പുറത്തിറക്കിയിരുന്നു. രവീന്ദ്ര നാഥ് ടാഗോറിൻറെ വിശ്വപ്രസിദ്ധമായ 'ഏക്ല ചലോ രേ' എന്ന ഗീതമാണ് വിവിധ വാദ്യോപകരണങ്ങളിലൂടെ പുനരാവിഷ്കകരിച്ചത്. റൂട്ട്സ് ഓഫ് റിഥം എന്ന പേരിൽ പുറത്തിറക്കിയ സംഗീത ആൽബത്തിൻറെ വിശേഷങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയ പോയവാരം: ഇസ്രയേൽ പ്രസിഡൻറിന് വിസ നിഷേധിക്കണമെന്ന് ആവശ്യം; ഓസ്ട്രേലിയക്കാരിൽ മൂന്നിലൊന്നും വിദേശത്ത് ജനിച്ചവർ
30/01/2026 Duration: 10minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ.....
-
പെർത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ് നിഗമനം
30/01/2026 Duration: 03min2026 ജനുവരി 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയയിൽ വീണ്ടും പലിശവർദ്ധനവിന്റെ നാളുകളോ? മുന്നറിയിപ്പുമായി വിവിധ സാമ്പത്തിക വിദഗ്ധർ
30/01/2026 Duration: 07minപലിശ നിരക്ക് ഇനിയും കൂടുകയാണെങ്കിൽ ഡോളറിന് ഇത് വീണ്ടും കരുത്തു പകരുമെന്നും, ഓസ്ട്രേലിയൻ ഡോളറിന്റെ മൂല്യം ഇനിയും കൂടുമെന്നുമാണ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ ഓസ്ട്രേലിയൻ സാമ്പത്തിക രംഗത്തിൻറെ ഇപ്പോഴത്തെ സാഹചര്യവും അത് എങ്ങനെ നിത്യ ജീവിതത്തെ ബാധിക്കുമെന്നും പരിശോധിക്കുകയാണ് ഈ പോഡ്കാസ്റ്റിൽ.. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..
-
ഇസ്രായേൽ പ്രസിഡന്റിന്റെ സന്ദർശനം: പ്രതിഷേധം ശക്തമാകുന്നു; സിഡ്നിയിൽ കനത്ത സുരക്ഷയൊരുക്കുമെന്ന് പ്രീമിയർ
29/01/2026 Duration: 05min2026 ജനുവരി 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
Public transport in Australia: breaking down the basics - സീറ്റിൽ ചവിട്ടിയാൽ പിഴ മാത്രമല്ല ശിക്ഷ; ഓസ്ട്രേലിയയിൽ ട്രെയിനിലും ബസിലും യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ
29/01/2026 Duration: 12minLike in most countries, public transport in Australia is the cheapest way to get around. It includes trams, buses, trains and ferry services. And each state or territory has its own transport network. However, navigating Australia’s public transport system with ease requires knowing the basics around how it works and what to expect. - ഓസ്ട്രേലിയയിലെ പൊതു ഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും പാലിക്കേണ്ട മര്യാദകളും അറിയാം ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ... കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.
-
നാണയപ്പെരുപ്പം പ്രതീക്ഷിച്ചതിലും മുകളിൽ; പലിശ കൂടുമെന്ന് ബാങ്കുകൾ
28/01/2026 Duration: 04min2026 ജനുവരി 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ചൂട് 50 ഡിഗ്രിക്കടുത്ത്: ഉഷ്ണതരംഗം വ്യാപിക്കുമ്പോൾ ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
28/01/2026 Duration: 11minഈയാഴ്ച ഓസ്ട്രേലിയയുടെ പകുതിയിലേറെ പ്രദേശങ്ങളിലും രൂക്ഷമായ ഉഷ്ണതരംഗമുണ്ടാകും എന്നാണ് പ്രവചനം. എന്താണ് ഉഷ്ണതരംഗമെന്നും, ഈ സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാൻ എന്തൊക്കെ ചെയ്യണമെന്നുമാണ് ഓസ്ട്രേലിയൻ വഴികാട്ടിയുടെ ഈ എപ്പിസോഡ് വിശദീകരിക്കുന്നത്. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
-
ഇന്നത്തെ വാർത്ത: താപനില 48.9ഡിഗ്രി; റെക്കോർഡ് ചൂടിൽ ഉരുകിയൊലിച്ച് വിക്ടോറിയ
27/01/2026 Duration: 04min2026 ജനുവരി 27ലെ, ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
സംഗീത ആൽബം സിനിമയായ കഥ: മുഴുനീള മലയാള ചിത്രവുമായി ഓസ്ട്രേലിയൻ മലയാളികൾ
27/01/2026 Duration: 09minരണ്ട് സുഹൃത്തുക്കൾ കണ്ടുമുട്ടുകയും , ആ കൂടിക്കാഴ്ച പിന്നീട് ഓസ്ട്രേലിയൻ മലയാളികൾക്കുള്ള ദൃശ്യവിരുന്നായി മാറുകയും ചെയ്ത കഥയാണ് 'വിദൂരം' സിനിമയ്ക്ക് പിന്നിലുള്ളത്. സിനിമാ പ്രേമികളുടെ മനസ് കീഴടക്കാൻ വൈകാതെ കൂടുതൽ തീയറ്ററുകളിലേക്ക് എത്താനിരിക്കുകയാണ് വിദൂരം... കേൾക്കാം വിദൂരം ടീമിൻറെ വിശേഷങ്ങൾ മുകളിലെ പ്ലേയറിൽ നിന്നും....
-
റോഡുകളിലെ പ്രതിഷേധങ്ങൾ നിയന്ത്രിക്കാനൊരുങ്ങി NSW; സ്വതന്ത്ര സഞ്ചാരത്തിന് അവസരമൊരുക്കുമെന്നും പ്രീമിയർ
26/01/2026 Duration: 03min2026 ജനുവരി 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്ത്യയിലേക്ക് പണമയക്കുന്നവർക്ക് ചാകര; ഓസ്ട്രേലിയൻ ഡോളറിൻറെ മൂല്യം കുതിക്കുന്നു
26/01/2026 Duration: 03minഇന്ത്യൻ രൂപക്കെതിരെ ഓസ്ട്രേലിയൻ ഡോളറിൻറെ മൂല്യം 63 രൂപ പിന്നിട്ടു. അമേരിക്കൻ ഡോളറിനെതിരെയും AUD ശക്തി പ്രാപിക്കുകയാണ്.
-
ഓസ്ട്രേലിയ പോയവാരം: പലിശ നിരക്ക് കൂടിയേക്കുമെന്ന് റിപ്പോർട്ട്; ലിബറൽ നേതൃത്വത്തെ വെല്ലുവിളിച്ച് നാഷണൽസ്
24/01/2026 Duration: 08minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ.....
-
ഇന്നത്തെ വാർത്ത: NSWൽ മൂന്ന് പേരെ വെടിവെച്ച് കൊന്നയാൾക്കായി തിരച്ചിൽ; ജനങ്ങൾക്ക് മുന്നറിയിപ്പ്
23/01/2026 Duration: 03min2026 ജനുവരി 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
What actually happened on January 26? - ജനുവരി 26 എങ്ങനെ ഓസ്ട്രേലിയ ഡേ ആയി മാറി എന്നറിയാമോ? ചരിത്രത്തിലൂടെ ഒരു യാത്ര...
23/01/2026 Duration: 10minJanuary 26 is one of the most debated dates in Australia’s history. Often described as the nation’s birthday, the day marks neither the formal founding of the colony nor the creation of the Commonwealth. Instead, it reflects a layered history shaped by colonisation, political decisions, and ongoing First Nations resistance. Understanding what actually happened on January 26 reveals why the date is experienced so differently across the country. - ഓസ്ട്രേലിയയുടെ ദേശീയ ദിനമായി കണക്കാക്കുന്ന ജനുവരി 26, രാജ്യത്തെ പല ജനവിഭാഗങ്ങൾക്കും വ്യത്യസ്ത വികാരങ്ങളാണ് പകരുന്നത്. ആദിമവർഗ്ഗ വിഭാഗങ്ങൾ ഇത് അധിനിവേശ ദിനമായാണ് കണക്കാക്കുന്നത്. ആദ്യ ബ്രിട്ടീഷ് കപ്പൽവ്യൂഹമെത്തിയ ദിവസമോ, കോളനിവത്കരണം ഔദ്യോഗികമായി തുടങ്ങിയ ദിവസമോ അല്ലാതിരുന്നിട്ടും എന്തുകൊണ്ട് ജനുവരി 26ന് ഇത്ര പ്രാധാന്യം കിട്ടി. അതിന്റെ ചരിത്രമാണ് ഇന്ന് ഓസ്ട്രേലിയൻ വഴികാട്ടിയിൽ വിശദീകരിക്കുന്നത്.
-
ഇന്നത്തെ വാർത്ത: ബോണ്ടായി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ഇന്ന് വൈകിട്ട് ഒരുമിനിട്ട് മൗനാചരണം
22/01/2026 Duration: 04min2026 ജനുവരി 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...