Sbs Malayalam -

  • Author: Vários
  • Narrator: Vários
  • Publisher: Podcast
  • Duration: 62:18:25
  • More information

Informações:

Synopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodes

  • എന്താണ് വർക്ക്പ്ലേസ് ജസ്റ്റിസ് വിസ?; തൊഴിലുടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നവർക്ക് ഓസ്‌ട്രേലിയയിൽ തുടരാൻ സഹായിക്കുന്ന പദ്ധതിയെക്കുറിച്ച് അറിയാം

    01/08/2024 Duration: 09min

    ഓസ്‌ട്രേലിയയിൽ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് നിയമനടപടി സ്വീകരിക്കുന്ന സാഹചര്യങ്ങളിൽ താത്കാലിക വിസയിലുള്ളവർക്ക് രാജ്യത്ത് തുടരാൻ അനുവദിക്കുന്ന പുതിയ പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. പൈലറ്റ് പദ്ധതിയായി പ്രഖ്യാപിച്ചിരിക്കുന്ന വിസയുടെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് ബ്രിസ്‌ബൈനിൽ TN ലോയേഴ്സ് ആൻഡ് മൈഗ്രെഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • കുടിയേറ്റ കുടുംബങ്ങളിലെ സ്ത്രീകൾ നേരിടുന്ന സമ്മർദ്ദങ്ങൾ ഏറെ? ഓസ്‌ട്രേലിയയിലെ കുടുംബാന്തരീക്ഷത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

    01/08/2024 Duration: 13min

    ഓസ്‌ട്രേലിയയിലെ കുടിയേറ്റ സമൂഹങ്ങളിലെ സ്ത്രീകൾ നേരിടുന്ന മാനസീക പ്രശ്നങ്ങളെ പറ്റി ബെൻഡിഗോയിലെ മാനസീക ആരോഗ്യ വിദഗ്ദ്ധ ഡോക്ടർ ടെസ്ലിൻ മാത്യു വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും....

  • പണപ്പെരുപ്പ നിരക്ക് കൂടി; വർദ്ധിച്ചത് 3.8%ലേക്ക്

    31/07/2024 Duration: 03min

    2024 ജൂലൈ 31ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • 'കരയാണോ പുഴയാണോ എന്നറിയാൻ കഴിയില്ല'; വയനാട്ടിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഒട്ടേറെ വെല്ലുവിളികൾ

    31/07/2024 Duration: 10min

    വയനാട് മണ്ണിടിച്ചിലിൽ മരണനിരക്ക് വീണ്ടും കൂടി. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് ഒട്ടേറെ വെല്ലുവിളികളാണ് നേരിടുന്നത്. വയനാട്ടിലെ ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തക പിവി ശാലിനി വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • വയനാട് മണ്ണിടിച്ചിലിൽ 40ലധികം മരണങ്ങൾ; രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് റിപ്പോർട്ട്

    30/07/2024 Duration: 07min

    2024 ജൂലൈ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • കൊയർ ഒളിംപിക്സിൽ വെള്ളി മെഡൽ; ഓസ്‌ട്രേലിയൻ മലയാളികൾക്ക് അഭിമാനമായി 'ദ കോമണ്‍ പീപ്പിള്‍' കൊയർ

    30/07/2024 Duration: 08min

    മലയാളികൾ നേതൃത്വം നൽകുന്ന ഗാനസംഘം കൊയര്‍ ഒളിംപിക്‌സില്‍ വെള്ളി മെഡൽ സ്വന്തമാക്കി. ന്യൂസിലാന്റില്‍ നടന്ന ലോക കൊയര്‍ ഗെയിമ്സിൽ മെൽബണിൽ നിന്നുള്ള ദ കോമണ്‍ പീപ്പിള്‍ എന്ന കൊയര്‍ ഗ്രൂപ്പാണ് നേട്ടം കൈവരിച്ചത്. ദ കോമണ്‍ പീപ്പിളിന്റെ ഡയറക്ടറായ മാത്യൂസ് എബ്രഹാം പുളിയേലില്‍ വിജയത്തിന് ശേഷം ആവേശം പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറില്‍ നിന്ന്...

  • Understanding Australia’s legal system: laws, courts and accessing legal assistance - ഓസ്‌ട്രേലിയയിലെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത് എങ്ങനെ?; നിയമോപദേശം നേടാനുള്ള മാർഗ്ഗങ്ങളറിയാം

    30/07/2024 Duration: 09min

    Are you familiar with Australia’s legal system? As a federation of six states and two territories, Australia has laws that apply nationally, as well as laws specific to each jurisdiction. Additionally, there are parallel structures of federal and state courts. Learn the basics of how the legal system works, from understanding Australian laws to accessing legal assistance. - ഓസ്‌ട്രേലിയയിലെ നിയമ വ്യവസ്ഥയെക്കുറിച്ചും, ഇവിടെ നമുക്ക് എങ്ങനെ നിയമ സഹായം തേടാം എന്നതിനെ കുറിച്ചും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • നിർബന്ധത്തിന് വഴങ്ങി വിവാഹിതയായ മകൾ കൊല്ലപ്പെട്ടു; മാതാവിന് ജയിൽ ശിക്ഷ

    29/07/2024 Duration: 04min

    2024 ജൂലൈ 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്‌ട്രേലിയയിൽ 8,400 'അധിക മരണങ്ങൾ'; കൊവിഡ് മൂലം മരണനിരക്ക് വർഷങ്ങളോളം ഉയർന്നുനിൽക്കുമെന്ന് പഠനം

    29/07/2024 Duration: 03min

    ഓസ്‌ട്രേലിയയിൽ വർഷങ്ങളോളം മരണനിരക്ക് ഉയർന്ന് നിൽക്കുമെന്ന് പുതിയ പഠനം. കൊവിഡ് മൂലമുള്ള 'അധിക മരണങ്ങൾ' ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ടൈറ്റാനിയത്തിൽ നിർമ്മിച്ച കൃത്രിമ ഹൃദയം മനുഷ്യരിലേക്ക്, പലിശ നിരക്ക് കൂട്ടിയാൽ സാമ്പത്തിക മാന്ദ്യം? ഓസ്ട്രേലിയ പോയവാരം...

    26/07/2024 Duration: 06min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • കൗമാരക്കാരെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു; പെർത്തിൽ മൂന്ന് പേർക്കെതിരെ കേസ്

    26/07/2024 Duration: 04min

    2024 ജൂലൈ 26ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്‌ട്രേലിയൻ പൗരത്വം സ്വീകരിക്കാൻ പാസ്‌പോർട്ടിന്റെ കരുത്ത് പ്രചോദനമാകാറുണ്ടോ?

    26/07/2024 Duration: 06min

    ഏറ്റവും കരുത്തേറിയ പാസ്‌പോർട്ടുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ പാസ്പോർട്ട്. പാസ്‌പോർട്ടിന്റെ കരുത്ത് ഓസ്‌ട്രേലിയൻ പൗരത്വം സ്വീകരിക്കാൻ പ്രചോദനമാകാറുണ്ടോ എന്ന വിഷയത്തിൽ ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • Is immigration worsening the housing crisis? - SBS Examines: ഓസ്‌ട്രേലിയൻ ഭവനവിപണിയിലെ പ്രതിസന്ധിക്ക് കാരണം കുടിയേറ്റമാണോ?; യാഥാർത്ഥ്യമിതല്ലെന്ന് വിദഗ്ധർ

    26/07/2024 Duration: 06min

    Australia's facing a worsening housing crisis. At the same time, the number of overseas migrant arrivals is at its highest ever since records began. Is increased migration driving up housing and rental prices? - ഓസ്‌ട്രേലിയൻ ഭവനവിപണിയിലെ പ്രതിസന്ധിക്ക് കാരണം കുടിയേറ്റമാണ് എന്നുള്ള ഒട്ടേറെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതാണോ യാഥാർത്ഥ്യം? മേഖലയിലെ വിദഗ്ധർ പറയുന്നത് എന്തെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ഓസ്‌ട്രേലിയയിൽ വീടുവില വീണ്ടും ഉയർന്നു; നാല് നഗരങ്ങളിൽ റെക്കോർഡ് വില

    25/07/2024 Duration: 03min

    2024 ജൂലൈ 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • 'കൂടുതൽ തൊഴിലവസരങ്ങൾ, വീട് വിലയും കുറവ്'; ന്യൂസിലാൻറിൽ നിന്നും ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം കൂടുന്നു

    25/07/2024 Duration: 13min

    ന്യൂസിലാൻറുമായി താരതമ്യം ചെയ്യുമ്പോൾ ഓസ്ട്രേലിയയിൽ ജീവിതച്ചെലവും, ഭവനവിലയും കുറവാണെന്നും തൊഴിലവസരങ്ങൾ കൂടുതലായി ഉണ്ടെന്നുമുള്ള വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ ആയിരക്കണക്കിനാളുകളാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത്. ന്യൂസിലാൻറിൽ നിന്നും ഓസ്ട്രേലിയയിലേക്കത്തിയവരുടെയും, ഓസ്ട്രേലിയ സ്വപ്നം കാണുന്ന ന്യൂസിലാൻറ് മലയാളിയാളികളുടെയും അനുഭവങ്ങളും അഭിപ്രായങ്ങളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്‌ട്രേലിയയിൽ ജനനനിരക്ക് രണ്ട് ദശാബ്‌ദത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ; ജീവിതച്ചെലവ് കാരണമാകാമെന്ന് വിദഗ്ധർ

    24/07/2024 Duration: 05min

    2024 ജൂലൈ 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഇന്തോനേഷ്യയിൽ നിന്ന് സ്ത്രീകളെ കടത്തുന്ന സംഘം അറസ്റ്റിൽ; ചൂഷണത്തിന് ഇരയാകാൻ സാധ്യതയുള്ള ഏഴ് പേരെ രക്ഷിച്ചതായി AFP

    23/07/2024 Duration: 04min

    2024 ജൂലൈ 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്‌ട്രേലിയൻ റോഡുകളിൽ പ്രതിദിനം മൂന്ന് മരണങ്ങൾ; ഡാറ്റ കൈമാറാൻ സർക്കാർ കാലതാമസം വരുത്തുന്നതായി പരാതി

    23/07/2024 Duration: 03min

    പ്രതിദിനം മൂന്ന് ഓസ്‌ട്രേലിയക്കാരെങ്കിലും റോഡപകടങ്ങളിൽ മരിക്കുന്നതായി പുതിയ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 11 .7 ശതമാനം കൂടുതലാണ് ഈ കണക്കുകളെന്ന് ഓസ്‌ട്രേലിയൻ ഓട്ടോമൊബൈൽ അസോസിയേഷൻ പുറത്ത് വിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ലോകമാകെ കമ്പ്യൂട്ടറുകൾ സ്തംഭിച്ച ക്രൗഡ്സ്ട്രൈക്ക് അപ്‌ഡേറ്റ്: സ്ഥാപനങ്ങൾ പഴയരീതിയിൽ പ്രവർത്തിക്കാൻ സമയമെടുക്കുന്നത് എന്തുകൊണ്ട്?

    23/07/2024 Duration: 11min

    കഴിഞ്ഞ വെള്ളിയാഴ്ച ലോകമെമ്പാടും കമ്പ്യൂട്ടറുകളെ നിശ്ചലമാക്കിയ സാങ്കേതിക തകരാറിന്റെ കാരണമെന്താണ്?. ഒട്ടേറെ കമ്പനികൾക്ക് പഴയ രീതിയിൽ പ്രവർത്തനക്ഷമമാകാൻ സമയമെടുക്കുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. സിഡ്‌നിയിൽ കൊക്കോ കോള കമ്പനിയിൽ സൈബർ സുരക്ഷാ ആർക്കിടെക്ച്ചറൽ ലീഡായ നിമേഷ് മോഹൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • 'ഇടത്തരക്കാർക്ക് സിഡ്നിയിൽ വീട് വാങ്ങുക അസാധ്യം'; പ്രതിസന്ധി 2030വരെ തുടരുമെന്ന് പഠന റിപ്പോർട്ട്

    22/07/2024 Duration: 03min

    2024 ജൂലൈ 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

page 23 from 25